കണ്ണിയത്ത് ഉറൂസ് മുബാറക് സമാപിച്ചു

വാഴക്കാട്: മൌലാനാ കണ്ണിയത്ത് ഉസ്താദ് 18-ാമത് ഉറൂസ് മുബാറക് സമാപിച്ചു. വിവിധ ദിവസങ്ങളിലായി മൗലീദ് സദസ്, ഓത്തിടല്‍, അനുസ്മരണ പ്രഭാഷണം, വാര്‍ഷിക സമ്മേളനം, യുവജന സമ്മേളനം, ദിക്‌റ് ദുആ സംഗമം, അന്നദാനം എന്നിവ നടന്നു. സമാപനസമ്മേളനത്തില്‍ വലിയുദ്ദീന്‍ഫൈസി പൂവ്വാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ. എം.കെ. മുനീര്‍, ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍, ആനമങ്ങാട്ട് മുഹമ്മദ്‌ഫൈസി, ജമലുല്ലൈലിതങ്ങള്‍, പി.എ. റഹീം, എം.കെ.സി മൊയ്തീന്‍, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, ടി.പി. അബ്ദുല്‍അസീസ്, പി.എ. ജബ്ബാര്‍ഹാജി, പി. ഹമീദ്, സി.എം.എ റഹ്മാന്‍, കെ.പി. സഈദ്, ഇബ്രാഹിംഫൈസി, ടി. മുഹമ്മദലി, ഖാസിംമുസ്‌ലിയാര്‍ ഊര്‍ക്കടവ് എന്നിവര്‍ പ്രസംഗിച്ചു. അലിഅക്ബര്‍ ടി.പി സ്വാഗതവും കെ.എം. മമ്മദ്കുട്ടി നന്ദിയും പറഞ്ഞു.