എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള തടസ്സം പരിഹരിക്കണം - മേല്‍പ്പറമ്പ് SKSSF

മേല്‍പ്പറമ്പ്: ബി.പി.എല്‍ കാര്‍ഡ് എന്ന പോലെ എ.പി.എല്‍ കാര്‍ഡുടമയ്ക്കും രണ്ട് രൂപയ്ക്ക് നല്‍കുന്ന അരി വിതരണ തടസ്സം പരിഹരിക്കണമെന്ന് എസ്.കെ.എസ്.എഫ് മേല്‍പ്പറമ്പ് ശാഖ ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. ഇതിനായി സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. ബി.പി.എല്ലില്‍ അര്‍ഹതപ്പെട്ട പലരും ഇപ്പോഴും എ.പി.എല്‍ ലിസ്റ്റിലുളളത് കൊണ്ട് ഒരു പരിധി വരെ ഈ സംവിധാനത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് യോഗം അഭിപ്രായപ്പെട്ടു. യോഗം പുതിയ ഭാരവാഹികളായിളെ തെരഞ്ഞെടുത്തു
പ്രസിഡന്റെ അഷ്‌റഫ് വള്ളിയോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എസ്.വൈ.എസ് സെക്രട്ടറി താജുദ്ധീന്‍ സി.എ ഉദ്ഘാടനം ചെയ്തു. ഹംസ കട്ടക്കാല്‍, സാബിര്‍ ദേളി, ഇംദാദ് പള്ളിപുറം, ഹനീഫ് മേല്‍പ്പറമ്പ്, മെഹ്മുദ് മൗലവി, ഇംത്യാസ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി അഷ്‌റഫ് വള്ളിയോട് (പ്രസ്ഡന്റ്), നൗഫല്‍ ഹില്‍ടോപ്, ശുഹൈബ് വളപ്പില്‍(വൈസ് പ്രസിഡന്റുമാര്‍), ഇംത്യാസ് ഇ.ബി (ജനറല്‍ സെക്രട്ടറി), ഷാനവാസ്. കെ, യാസര്‍ വളപ്പില്‍, നിസാര്‍ പാറ (ജോ. സെക്രട്ടറി), നൗഫല്‍ കൈനോത്ത് (വര്‍ക്കിംഗ് സെക്രട്ടറി), ഹനീഫ് വളപ്പില്‍ (ട്രഷര്‍) എന്നിവരെ തെരഞ്ഞെടുത്തു