വാദിന്നൂര്‍ അഫ്‌സലുല്‍ ഉലമാ ക്ലാസ്‌ ആരംഭിക്കും

പാടിയോട്ടുംചാല്‍ : വാദിന്നൂര്‍ അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അക്കാദമിയില്‍ അടുത്ത അദ്യയന വര്‍ഷം (2011 ജൂണ്‍) മുതല്‍ അഫ്‌സലുല്‍ ഉലമാ ക്ലാസ്‌ ആരംഭിക്കുവാനും എല്ലാ ഇംഗ്ലീഷ്‌ മാസവും 2 -ാം ഞായാറാഴ്‌ച്ച വാദിന്നൂര്‍ ക്യാമ്പസില്‍ ദിക്‌റ്‌ സ്വലാത്ത്‌ മജ്‌ലിസ്‌ സംഘടിപ്പിക്കാനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. എസ്‌.കെ.ഹംസ ഹാജിയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ്‌ മുഹമ്മദ്‌ ഹുസെന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എ.കെ.അബ്ദുല്‍ ബാഖി, സി.പി.അബൂബക്കര്‍ മൗലവി,ടി.വി.അഹ്‌ മദ്‌ ദാരിമി,എന്‍.എം.ഇബ്രാഹിം മൗലവി, സി.എച്ച്‌. അബ്ദുല്ല, എം.മഹ്‌ മൂദ്‌ മച്ചി, എം.ടി.പി. മുസ്‌തഫ മൗലവി, ആബിദ്‌ വയക്കര, സി.പി. മഹ്‌ മൂദ്‌, ഇബ്രാഹിം മോണിംഗ്‌ സ്റ്റാര്‍, എന്‍.കുഞ്ഞബ്ദുല്ല, വി.വി. മുഹമ്മദ്‌ കുഞ്ഞി, സി.എച്ച്‌ മുസ്‌തഫ ഹാജി പ്രസംഗിച്ചു. അഹ്‌ മദ്‌ പോത്താംങ്കണ്ടം സ്വാഗതവും നന്ദിയും പറഞ്ഞു.