തിരുകേശം : തട്ടിപ്പുകള്‍ കരുതിയിരിക്കുക : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍

കുവൈത്ത്‌ സിറ്റി : ആധികാരികമായി പ്രവാചകന്റേതെന്ന്‌ സ്ഥിരീകരിക്കപ്പെടാത്ത കേശം മറയാക്കി, പ്രവാചകനോടുള്ള ആദരവ്‌ ചൂഷണം ചെയ്‌തു പണപ്പിരിവ്‌ നടത്താനുള്ള കാന്തപുരം വിഭാഗത്തിന്റെ തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്ന്‌ കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. തിരുകേശം കൈവശമുണ്ടെന്ന്‌ വിശ്വാസികളെ ധരിപ്പിച്ച്‌ കോടികള്‍ പിരിച്ചെടുക്കുകയും പ്രവാചകനുമായി അടുത്തബന്ധമുണ്ടെന്ന്‌ കാണിക്കാനായി സ്വപ്‌ന കഥകള്‍ പ്രചരിപ്പിച്ച്‌ പുണ്യവാളനായി ചമയാനുമാണ്‌ കാന്തപുരത്തിന്റെ നീക്കം. യഥാര്‍ത്ഥ കേശമാണെങ്കില്‍പോലും അതിന്റെ പേരിലുള്ള ഇത്തരം ആത്മീയ വാണിഭം അന്തസത്തക്ക് യോജിക്കുന്നതല്ല. അഹ്‍ലുസ്സുന്നതി വല്‍ ജമാഅ യുടെ ആശയാദര്‍ശങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌്‌ ബിദഈ വിഭാഗങ്ങള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കും ആത്മീയതയെ ചൂഷണം ചെയ്യുന്ന കള്ള ത്വരീഖത്തുകള്‍ക്കും ആക്കം കൂട്ടാനെ ഇത്തരം പ്രവണതകള്‍ സഹായകമാവുകയുള്ളുവെന്ന പത്രക്കുറിപ്പില്‍ പറഞ്ഞു 
- ഗഫൂര്‍ ഫൈസി, പൊന്മള