പാലക്കാട് : മോളൂര്‍ മഹല്ല് ഖാസി പദവിയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ബഹു. ഉസ്താദ് വി.പി.ഇബ്രാഹിം മുസ്ലിയാര്‍ (ഫൈസി) യെ മോളൂര്‍ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആദരിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജില്‍ നിന്നും ഫൈസി ബിരുദം (ഫസ്റ്റ് റാങ്ക്) നേടിയ ശേഷം പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജില്‍ കോളേജ് സ്ഥാപക ബീവി ഫാതിമ (റ)യുടെ ക്ഷണപ്രകാരം കുറച്ചുകാലം അവിടെ പ്രൊഫസറായി സേവനമാനുഷ്ട്ടിച്ചു. പിന്നീടാണ് തന്റെ ജന്മ ദേശം കൂടിയായ പാലക്കാട് ജില്ലയിലെ പുരാതനമായി അറിയപ്പെടുന്ന മോളൂര്‍ ജുമാ മസ്ജിദില്‍ ഖാസിയും മുദറ്രിസുമായി അന്നാട്ടുകാര്‍ നിയമിക്കുന്നത്. അത് വരെ തന്റെ സഹോദരന്‍ ഉണ്ണീന്‍ കുട്ടി മുസ്ലിയാരായിരുന്നു അവിടെത്തെ ഖാസിയും മുദറ്രിസും അദ്ദേഹത്തിന്റെ മരണത്തിനുശേഷമായിരുന്നു ഈ നിയമനം. നിരവധി മുതഅല്ലിമുകള്‍ അദ്ദേഹത്തിന്റെ കീഴില്‍ മതപഠനം നടത്തിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ കീഴില്‍ മണ്ണാര്‍ക്കാട്അബ്ദുല്‍ റഹ്മാന്‍ ബാഖ്‌വി ഉസ്താദാണ് ദര്സിനു നേതൃതം നല്‍കുന്നത്. ചടങ്ങ് ബഹു പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു, ഫരീദ് രഹ്മാനി കാളികാവ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ വല്ലപ്പുഴ കെ.പി.സി.തങ്ങള്‍ , നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ , അബ്ദുല്‍ റഹ്മാന്‍ ബാഖ്‌വി , അബ്ദുല്‍ മജീദ് ഫൈസി , മുസ്തഫ അന്‍വരി , അബ്ദുല്‍ ഖാദിര്‍ ദാരിമി, കുഞ്ഞി മുഹമ്മദ് ഫൈസി , സുലൈമാന്‍ ഹുദവി , ലത്തീഫ് ഹുദവി , നാസര്‍ മാസ്റ്റര്‍ , അബ്ദു ഹാജി , വീരന്‍ ഹാജി , വി.ടി . ബാവ എന്നിവര്‍ സംബന്ധിച്ചു . എസ്. കെ. എസ് .എസ്.എഫ് ശാഖാ കമ്മിറ്റി പ്രസിഡണ്ട് സിദ്ദീക്ക് ബാഖ്‌വി അധ്യക്ഷം വഹിച്ചു, മുഹമ്മദ് അലി ഫൈസി മോളൂര്‍ സ്വാഗതവും റഷീദ് ഫൈസി നന്ദിയും പറഞ്ഞു.
- നൌഷാദ് അന്‍വരി -