തിരൂരങ്ങാടി : 2010 ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ നീണ്ട് നില്‍ക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി 26ന് കൊണ്ടോട്ടിയില്‍ ഇസ്‌ലാമിക് ബാങ്കിംഗും സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് അമാന ടവറില്‍ നടക്കുന്ന സെമിനാര്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വിഷയം അവതരിപ്പിക്കും. സി.കെ അബ്‌ദുറഹ്‌മാന്‍ ഫൈസി അരിപ്ര, കെ.പി ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ സംസാരിക്കും.