ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി -അന്താരാഷ്ട്ര പ്രചാരണ പരിപാടികള്‍ക്ക് സിംഗപൂരില്‍ ഉജ്ജ്വല ആരംഭം

സിംഗപൂര്‍ : ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി -അന്താരാഷ്ട്ര പ്രചാരണ പരിപാടികള്‍ക്ക് സിംഗപൂരിലെ  പ്രസിദ്ധമായ ബാ-അലവി പള്ളിയില്‍  വെച്ചു ഇന്ന്     (മാര്ച്ച് -12 )  രാവിലെ പള്ളി ഇമാമും   സിംഗപൂര്‍  മുസ്ലിംകളുടെ ആത്മീയ നേതാവുമായ ഹബീബ് ഹസന്‍ അല്‍-അത്വാസ്  ബാ-അലവിയുടെ അനുഗ്രഹാശിസ്സുകളോടെ തുടക്കമായി . ദാറുല്‍ ഹുദായുടെ സന്ദേശം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും വൈസ് ചാന്‍സലര്‍ ഡോ:ബഹാഉദ്ദീന്‍  നദ് വിയും വിശദീകരിച്ചു .യു .ഷാഫി ഹാജി ,മലബാര്‍ മസ്ജിദ് ഇമാം ശഫീഖ് ഹുദവി കാരിമുക്ക് ,റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ ,ഹംസഹാജി,ബാവ,മുഹമ്മദ്‌ ഹാഫിസ് ,ഹബീബ് തിരുരങ്ങാടി തുടങ്ങിയ നിരവധി പേര്‍  സംബന്ധിച്ചു.   
 
രണ്ടു മണിക്ക് ദാറുല്‍ അര്ഖമില്‍(Muslim converts'  Association of Singapore) സ്വീകരണവും വിശദീകരണവും നടന്നു . വര്ഷം തോറും നിരവധി പേര്‍ ഇസ്ലാം ആശ്ലേഷിക്കുന്ന ഈ മഹദ്  സ്ഥാപനത്തിന്റെ വിവിധ പ്രവര്‍ത്ത ന ങ്ങള്‍    നേതാകള്‍ നേരില്‍ വീക്ഷിച്ചു . വൈകിട്ട് മഗ്രിബ് നമസ്കാരാനന്തരം  മലബാര്‍ പള്ളിയില്‍ നടന്ന വവിധ വര്‍ഗക്കാരായ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത അത്യുജ്ജല   മജ് ലിസില്‍   സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും വൈസ് ചാന്‍സലര്‍ ഉസ്താദ് ഡോ:ബഹാഉദ്ദീന്‍  നദ് വിയും ഇംഗ്ലീഷിലും മലയാളത്തിലും നടത്തിയ ഉദ്ബോധനം സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.ഇമാം ശഫീഖ് ഹുദവി അതിഥികളെ പരിചയപ്പെടുത്തുകയും പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു .
 
ശേഷം മലബാര്‍ മുസ്‌ലിം ജമാ-അതിനു കീഴില്‍ നേതാക്കള്‍ക്ക് ജമാ-അത്ത് ഒഫീസില്‍  സ്വീകരണം നല്‍കി .ജമാ-അത്ത് സിക്രെടറി മുഹമ്മദ്‌ കുട്ടി ഒളവട്ടൂര്‍ സ്വാഗതം ആശംസിച്ചു .സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ , ‍ ഉസ്താദ് ഡോ:ബഹാഉദ്ദീന്‍  നദ് വി,യു .ഷാഫി ഹാജി ,പള്ളി -  ജമാ-അത്ത് ഭാരവാഹികളായ ഉസ്മാന്‍ അബ്ദുല്ല ,നസീം, ഇമാം  ശഫീഖ് ഹുദവി.കാരിമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
 
റഫീഖ് ഹുദവി കോടങ്ങാട്,സുലൈമാന്‍ ഹാജി,എ.ബി മുഹമ്മദ്‌ ഹാജി ,   ഹംസ ഹാജി,റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ ,മൊയ്തീന്‍ സാഹിബ്,അബ്ദുല്ല സാഹിബ് ,ഹബീബ് തുടങ്ങി നിരവധി വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.നേതാക്കള്‍ സ്ഥാപനത്തെ പരിചയപ്പെടുത്തുകയും സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ദേശ്യം വിശദീകരിക്കുകയും ചെയ്തു. ജമാഅത്ത് -പള്ളി നേതാക്കള്‍ സ്ഥാപന ത്തി നു  എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു .
 
അടുത്ത  രണ്ടു  ദിവസങ്ങളില്‍ സിംഗപൂര്‍ മത കാര്യ കൌണ്‍സില്‍, ജാം-ഇയ്യത്തുല്‍ ഉലമ- സിംഗപൂര്‍ അ ല്‍-ജുനൈദ് ഇസ്ലാമിക് കോളേജ് ,ജാമി അ ..എന്നിവിടങ്ങളില്‍ നേതാക്കള്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും പണ്ഡിതരുമായും നേതാക്കളുമായും സംഭാഷണം നടത്തുകയും ചെയ്യും .നേരത്തെ അതിഥികളെ വിമാനത്താവളത്തില്‍ പള്ളി -ജമാഅത്ത് പ്രവര്‍ത്തകരും ഇമാമുമാരും മറ്റും ചേര്‍ന്ന് സ്വീകരിച്ചു.
- ശഫീഖ് ഹുദവി, ഇമാം, വിക്ടോറിയ സ്ട്രീറ്റ്, സിംഗപ്പൂര്‍ -