നാട്ടിക മൂസ മുസ്ലിയാര്‍ അനുസ്മരണവും ദാറുല്‍ ഹികം വാര്‍ഷികവും സമാപിച്ചു

മേലാറ്റൂര്‍ : തനതായ പ്രവര്‍ത്തന ശൈലിയിലൂടെ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു നാട്ടിക വി. മൂസ മുസ്‌ലിയാരെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ചെമ്മാണിയോട് ദാറുല്‍ ഹികം ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികതോടനുബന്ടിച്ചു രണ്ടു ദിവസമയി നടന്നു വന്ന മര്‍ഹൂം നാട്ടിക മൂസ മുസ്‌ലിയാരുടെ ഒമ്പതാം അനുസ്മരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.സി.പി. സെയ്തലവി നാട്ടിക അനുസ്മരണ പ്രഭാഷണവും റഹ്മത്തുല്ല ഖാസിമി മൂത്തേടം നബിദിന സന്ദേശ പ്രഭാഷണവും നിര്‍വഹിച്ചു. മുന്‍ എം.പി പി.വി. അബ്ദുല്‍വഹാബ് പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തിന്‍ ഫൈസി, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. നാലകത്ത് സൂപ്പി, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, വി. ഉമര്‍ മുസ്‌ലിയാര്‍, കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ഹമീദ്, പി.കെ. അബൂബക്കര്‍ ഹാജി, സി. അബ്ദുല്‍കരീം എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സങ്ങടിപ്പിച്ച നബിദിന റാലി മേലാറ്റൂര്‍ ആര്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച് ചെമ്മാണിയോട് ദാറുല്‍ ഹികമില്‍ സമാപിച്ചു.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി, വി.കെ. മുഹമ്മദ്കുട്ടി ഫൈസി, ഒ.എം.എസ്. തങ്ങള്‍, കെ.പി.എം. അലി ഫൈസി, കെ.പി. ഹംസ, പി.കെ. സുബൈര്‍ അന്‍വരി, പി.കെ. അബൂബക്കര്‍ ഹാജി, സി. അബ്ദുല്‍കരീം, കെ.പി. ഉമ്മര്‍ എന്നിവര്‍ റാലിക്ക് നേതൃത്വംനല്‍കി.

-ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -