കൊണ്ടോട്ടി മേഖല എസ്.കെ.എസ്.എസ്.എഫ് ബാര്‍ വിരുദ്ധറാലി നടത്തി

കൊണ്ടോട്ടി : നഗരത്തില്‍ ബാര്‍ഹോട്ടല്‍ തുടങ്ങാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടി മേഖല ബാര്‍വിരുദ്ധ റാലിയും ജനകീയ വിചാര സദസ്സും നടത്തി. ജനകീയ വിചാരസദസ്സ് എം.എല്‍.എ കെ. മുഹമ്മദുണ്ണിഹാജി ഉദ്ഘാടനംചെയ്തു. എസ്.കെ.പി.എം. തങ്ങള്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സത്താര്‍ പന്തല്ലൂര്‍, പി.വി. സഫറുള്ള, പ്രശാന്ത്ബാവ, വേദവ്യാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് കുഴിഞ്ഞളം സ്വാഗതവും ഉമ്മര്‍ ദാരിമി നന്ദിയും പറഞ്ഞു.

പ്രകടനത്തിന് എസ്.കെ.പി.എം. തങ്ങള്‍, അബ്ദുള്‍ കരീം ദാരിമി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, എം.പി. കടുങ്ങല്ലൂര്‍, പി.വി. മുഹമ്മദ്, ബി.എസ്.കെ. തങ്ങള്‍, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
- ഉബൈദ് റഹ്‍മാനി -