കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ദിക്റ് മജ്‍ലിസും ഹിജ്റ അനുസ്മരണവും ഇന്ന്

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10 വെള്ളിയാഴ്ച (ഇന്ന്) ഹിജ്റ അനുസ്മരണവും ദിക്റ് മജ്‍ലിസും സംഘടിപ്പിക്കുന്നു. വൈകുന്നേരം 6.30ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി, ഉസ്‍മാന്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് ഹിജ്റ അനുസ്മരണ പ്രഭാഷണം നടത്തും.