മലപ്പുറം: മമ്പുറം ആണ്ടുനേര്‍ച്ച ഏഴുമുതല്‍ 14 വരെ ആഘോഷിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് ദാറുല്‍ ഹുദാ പ്രോ. ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കൂട്ടസിയാറത്തിനും ദുആയ്ക്കും നേതൃത്വംനല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടിയേറ്റുന്നതോടെ ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമാവും. വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. എട്ടുമുതല്‍ 12 വരെ നടക്കുന്ന മതപ്രഭാഷണ പരമ്പര മുനവറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ്തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ്തങ്ങള്‍ എന്നിവര്‍ യഥാക്രമം ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകീട്ട് 6.30ന് നടക്കുന്ന സ്വലാത്ത് സമ്മേളനത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും. 13ന് മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമാപനദിവസമായ 14ന് രാവിലെ 9.30ന് അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. രണ്ടുമണിക്ക് മൗലീദ് ഖത്മ്ദുആ പരിപാടി നടക്കും.
എസ്.എം. ജിഫ്രി തങ്ങള്‍ കക്കാട്, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഇല്ലത്ത് മൊയ്തീന്‍ഹാജി, കെ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി, യു. ശാഫിഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.