കൊടുവള്ളി: എസ്.വൈ.എസ്. കൊടുവള്ളി മണ്ഡലം കമ്മിറ്റി മെമ്പര്‍ഷിപ്പ്
കാമ്പയിന്‍ നടത്തി. കണ്‍വെന്‍ഷന്‍, ശില്പശാല, അംഗത്വവിതരണം എന്നിവ
കൊടുവള്ളി ഇസ്‌ലാമിക് സെന്ററില്‍ നടത്തി. എസ്.വൈ.എസ്. മുന്‍ ജില്ലാ
പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്
കെ.എം. അബ്ദുല്‍ മജീദ് ബാഖവി അധ്യക്ഷതവഹിച്ചു. എം.കെ. കുഞ്ഞിക്കോയ തങ്ങള്‍
മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.പി. സൈനുദ്ദീന്‍ സ്വാഗതവും
കെ. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.