കുവൈത്ത് : കുവൈത്ത് ഔഖാഫില്‍ നിന്നും തന്‍റെ സേവനം മതിയാക്കി നാട്ടില്‍ പോകുന്ന സുന്നി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് വളാഞ്ചേരി മുഹമ്മദ് മുസ്‍ലിയാര്‍ക്കും സുന്നി കൗണ്‍സിലിന് കീഴില്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കും കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി. സാല്‍മിയയില്‍ സംഘടിപ്പിച്ച പരിപാടി സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍
സുന്നി കൗണ്‍സില്‍ മെമന്‍റോ വളാഞ്ചേരി മുഹമ്മദ് മുസ്‍ലിയാര്‍ക്ക് കൈമാറി. പി.കെ.എം. കുട്ടി ഫൈസി, ഇസ്‍മാഈല്‍ ഹുദവി, സൈദലവി ഹാജി, ബശീര്‍ ബാത്ത, അബൂബക്കര്‍ കുണ്ടൂര്‍, മുഹമ്മദ് കരിങ്കപ്പാറ, സലാം വളാഞ്ചേരി, അബ്ദുല്‍ അസീസ് ഹാജി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

- ഹംസ അബ്ദുസ്സലാം കെ.വി., മീഡിയ സെല്‍ -