പള്ളങ്കോട്: എസ്.കെ.എസ്.എസ്.എഫ്. ദേലമ്പാടി ക്ലസ്റ്റര്‍ രൂപവത്കരണയോഗം
ജില്ലാസെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനംചെയ്തു. റെയ്ഞ്ച്
പ്രസിഡന്റ് യൂസുഫ് മുസ്ലിയാര് ഗാളിമുഖം അധ്യക്ഷതവഹിച്ചു. മേഖലാ ജനറല്‍
സെക്രട്ടറി ഹാഷിം ദാരിമി ദേലമ്പാടി, അബ്ദുള്‍ഖാദര്‍ ഹനീഫി കൊമ്പോട്,
സി.ടി.ഹംസ ഫൈസി ദേലമ്പാടി, അലി ഫൈസി പള്ളങ്കോട്, ഹനീഫ് ഹുദവി ദേലമ്പാടീ.
ഖമറുദ്ദീന് ദാരിമി മയ്യളം, അബ്ദുള്‍കരീം ഊജംപാടി, സിറാജുദ്ദീന് ദാരിമി
മൊഗര്‍, അഷ്റഫ് കൊമ്പോട്, നൂറുദ്ദീന്‍ ഹാജി പള്ളങ്കോട് എന്നിവര്‍
സംസാരിച്ചു. റിട്ടേണിങ് ഓഫീസര്‍ ശാഫി മൗലവി ആദൂര്‍ തിരഞ്ഞെടുപ്പ്
നിയന്ത്രിച്ചു. അബ്ദുള്‍ അസീസ് അസ്ഹരി നന്ദിപറഞ്ഞു.