തളിപ്പറമ്പ്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ചപ്പാരപ്പടവിലെ പൂമംഗലോരകത്ത് മുഹമ്മദ്‌കുഞ്ഞി മുസ്‌ല്യാര്‍ (80) അന്തരിച്ചു. മംഗലാപുരം, മലപ്പുറം, ചപ്പാരപ്പടവ്, അരിയില്‍ എന്നിവിടങ്ങളില്‍ മദ്രസാ പ്രധാനാധ്യാപകനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഏറെക്കാലം വിദേശത്തായിരുന്നു.
ഭാര്യ: മറിയം (രാമന്തളി). മക്കള്‍: സറീന, ഖദീജ, ആയിഷ, താഹിറ, ശിഹാബ്, സുമയ്യ. മരുമക്കള്‍: സിദ്ദീഖ് നരിക്കോട്, മുസ്‌തഫ, അബ്‌ദുല്ല, ശുക്കൂര്‍ ഫൈസി (സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി), പരേതനായ സത്താര്‍ . ഖബറടക്കം നരിക്കോട് കറന്തല ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
പരേതന് വേണ്ടി മയ്യിത്ത് നമസ്‌കരിക്കാന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി.കെ.പി. അബ്‌ദുല്‍സലാം മുസ്‌ല്യാരും ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാരും അഭ്യാര്തിച്ചു .