സാമൂഹ്യ സേവന രംഗത്ത് പ്രവാസികളുടെ പങ്ക് മഹത്തരം ഹാശിറലി ശിഹാബ് തങ്ങള്‍

ദുബൈ : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന കാര്യത്തില്‍ പ്രവാസികളുടെ പങ്ക് മഹത്തരമാണെന്നും ഇത്തരം മേഖലകളില്‍ SKSSF നടത്തുന്ന പ്രവര്‍ത്തനം   മാതൃകാപരമാണെന്നും പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റി ബലിപെരുന്നാള്‍ ദിനത്തില്‍ ദേര ലാന്‍റ്മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഈദ് മീറ്റും ഇശല്‍ വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ബാഖവി വടക്കേക്കാട് മുഖ്യപ്രഭാഷണം നടത്തി.

ദുബൈ ഔഖാഫിന്‍റെ ഏറ്റവും നല്ല ഇമാമിനുള്ള അവാര്‍ഡ് നേടിയ ഉസ്താദ് അബ്ദുസ്സലാം ബാഖവിയെ ചടങ്ങില്‍ ഹാശിറലി ശിഹാബ് തങ്ങള്‍ ആദരിച്ചു. SKSSF യു... നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍, സിദ്ധീഖ് നദ്‍വി ചേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അസ്അദിയ്യ ഫൌണ്ടേഷന്‍ ദുബൈ ചാപ്റ്റര്‍ അവതരിപ്പിച്ച ബുര്‍ദ മജ്‍ലിസ്, സി.എം. കുട്ടി മൗലവി & പാര്‍ട്ടി അവതരിപ്പിച്ച കഥാ പ്രസംഗം നടന്നു. വാജിദ് റഹ്‍മാനി, അബ്ദുല്‍ കരീം എടപ്പാള്‍, ഹമീദ് ഹാജി കുഞ്ഞിമംഗലം, മന്‍സൂര്‍ മൂപ്പന്‍, എം.ബി.. ഖാദര്‍, അനീസ് തട്ടുമ്മല്‍, ഫാസില്‍ ഹാജി, സാബിര്‍ മൊട്ടമ്മല്‍, ഹാരിസ് വയനാട്, സുലൈമാന്‍ മംഗലാപുരം, അതാഉള്ള മംഗലാപുരം, അമീന്‍ വാഫി എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് ശുഐബ് തങ്ങള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും ശറഫുദ്ദീന്‍ പെരുമളാബാദ് നന്ദിയും പറഞ്ഞു.
-ശറഫുദ്ദീന്‍ പെരുമളാബാദ്, ഓര്‍ഗ.സെക്ര. SKSSF Dubai State-