മുസ്ലിം ഐക്യത്തിനായി ശ്രമിക്കണം: സമസ്ത

ഡിസംബര്‍ 27ന്‌ ഉലമാ സമ്മേളനം കോഴിക്കോട്ട്
 
കോഴിക്കോട്‌: മുസ്ലിം ഐക്യം സുസാധ്യമാകുന്നതിന്‌ സമസ്തയുടെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും  ജില്ലാ സംയുക്തയോഗം ആഹ്വാനം ചെയ്തു. പാറന്നൂറ്‍ പി പി ഇബ്രാഹിം മുസ്്ല്യാര്‍ അധ്യക്ഷത വഹിച്ചു. ചേലക്കാട്ട്‌ മുഹമ്മദ്‌ മുസ്്ല്യാര്‍ ഉദ്ഘാടനം ചെയ്തു. എ വി അബ്ദുര്‍ റഹ്മാന്‍ മുസ്്ല്യാര്‍ ചെയര്‍മാനും യു കെ അബ്ദുല്ലത്തീഫ്‌ മൌലവി കണ്‍വീനറുമായി ആദര്‍ശ പ്രചാരണ സമിതിയും കെ ഉമര്‍ ഫൈസി ചെയര്‍മാനും കെ എം അബ്ദുല്ലത്തീഫ്‌ നദ്്വി കണ്‍വീനറുമായി ഫാക്കല്‍റ്റി ഓഫ്‌ ദര്‍സ്‌ ഇംപ്രൂവ്മെന്റും രൂപീകരിച്ചു. സമസ്ത അഞ്ചു കേന്ദ്രങ്ങളിലായി നടത്തുന്ന ഉലമാ സമ്മേളനത്തിന്റെ കോഴിക്കോട് മേഘലാ സമ്മേളനം ഡിസംബര്‍ 27ന്‌ നടത്താനും തീരുമാനിച്ചു.