മുസ്‌ലിംപ്രദേശങ്ങളിലെ സര്‍വേ പ്രതിഷേധാര്‍ഹം- ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍

കോഴിക്കോട്‌ : മുസ്ലികളെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിന് ഭാഗമായും അമേരിക്കന്‍ താല്‍പ്പര്യസംരക്ഷണത്തിന്‌ വേണ്ടിയുമാണ്‌ കേരളത്തിലെ ചില മുസ്ലിം കേന്ദ്രങ്ങളില്‍ സ്ഥിതി വിവരണ കണക്കുകള്‍ ശേഖരിച്ചതെന്ന്‌ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ മുഅല്ലിം നേതൃസംഗമം അഭിപ്രായപ്പെട്ടു. അനധികൃതമായ ഈ നടപടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെയും കണക്കെടുപ്പുകാരെയും വെളിച്ചത്തുകൊണ്ടുവന്ന്‌ മാതൃകാപരമായ ശിക്ഷ നല്‍കണം. സി.ബി.ഐ യുടെ മുന്നറിയിപ്പ്‌ ലഭിച്ചിട്ടും വിഷയം ഗുരുതരമായി കണക്കിലെടുക്കാതെ അലംഭാവം കാണിച്ച പോലിസിനും ആഭ്യന്തരമന്ത്രിയുടെയും നിലപാടില്‍ യോഗം പ്രതിഷേധിച്ചു.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്‍റ് എം എം മുഹ്‌യദ്ദീന്‍ മുസ്ലിയാര്‍ ആലുവ അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, എം എ ചേളാരി, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, പി ടി കുഞ്ഞഹമ്മദ്‌ മുസ്ലിയാര്‍, മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്‌, കെ എ റഹ്മാന്‍ ഫൈസി, എം എം ഇമ്പിച്ചിക്കോയ മുസ്ലിയാര്‍, ഒ എം ശരീഫ്‌ ദാരിമി കോട്ടയം, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, കെ ടി അബ്ദുല്ല മുസ്ലിയാര്‍ കാസര്‍കോട്‌, പി ഹസന്‍ മുസ്ലിയാര്‍, ഹനീഫദാരിമി നീലഗിരി, കെ എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടുപുറം, കെ കെ ഇബ്രാഹിം മുസ്ലിയാര്‍, പി ഹസൈനാര്‍ ഫൈസി കോഴിക്കോട്‌, എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ കൊടക്‌, പുറങ്ങ്‌ മൊയ്തീന്‍ മുസ്ലിയാര്‍ സംസാരിച്ചു.