സമസ്ത ഉലമ സമ്മേളനം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത്‌

സമസ്ത ദക്ഷിണ മേഖല  ഉലമാ സമ്മേളനം ജനുവരി 22 ന്‌ തിരുവനന്തപുത്ത് 
 
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അഞ്ചു കേന്ദ്രങ്ങളില്‍ നടത്തുന്ന ഉലമ സമ്മേളനങ്ങളുടെ വിജയത്തിനായി 30ന്‌ ഉച്ചയ്ക്ക്‌ രണ്ടിന്‌ തിരുവനന്തപുരം സമസ്ത ജൂബിലി സൌധത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച ജനുവരി 22 ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന സമസ്ത ദക്ഷിണ മേഖല ഉലമാ സമ്മേളന നടത്തിപ്പിനു കണ്‍വെന്‍ഷനില്‍  വെച്ച് സംഘാടക സമിതി രൂപീകരിക്കും. സമസ്ത ഉലമ സമ്മേളന സമിതി അംഗങ്ങളായ കോട്ടുമലടി എം ബാപ്പു മുസ്ലിയാര്‍‍, എം എം മുഹയിദ്ദീന്‍ മുസ്ലിയാര്‍ സയ്യിദ്‌ മുഹമ്മദ്‌, ജിഫ്രി  മുത്തുകോയ തങ്ങള്‍, പി പി ഉമര്‍ മുസ്ലിയാര്‍‍‍, പി പി മുഹമ്മദ്‌ ഫൈസി സംബന്ധിക്കും. സമസ്തയുടെ പോഷക ഘടകങ്ങളുടെയും ജില്ലാ കൌണ്‍സിലര്‍മാരും മഹല്ല്‌ മദ്റസ ഭാരവാഹികളും റൈഞ്ച്‌ ഭാരവാഹികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന്‌ സമസ്ത കേരള ജംമിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അഭ്യര്‍ഥിച്ചു.