ദാറുല്‍ഹുദാ സംഘം യാത്രതിരിക്കും

തിരൂരങ്ങാടി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മത രാഷ്ട്രീയനേതാക്കളുടെ പ്രത്യേക ക്ഷണപ്രകാരം അവിടങ്ങളിലെ വൈജ്ഞാനിക സംരംഭങ്ങളെ വിലയിരുത്തുന്നതിന്റെ ഭാഗമായി ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സംഘം 18ന് യാത്ര തിരിക്കും. ബംഗാള്‍, ആസാം, മേഘാലയ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് സന്ദര്‍ശിക്കുന്നത്. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തില്‍ സെക്രട്ടറി യു. ശാഫി ഹാജി, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, അബ്ദുല്‍റഷീദ് ഹാജി ചെമ്മാട്, കെ.ടി. ജാബിര്‍ ഹുദവി പറമ്പില്‍പീടിക എന്നിവരാണ് യാത്രതിരിക്കുന്നത്. ഇവിടങ്ങളിലെ മുസ്‌ലിം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഇവര്‍ പ്രമുഖ മത രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും