മനാമ : നിര്‍ദ്ധനരായ രോഗികള്‍ക്കായി SKSSF സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന സഹചാരി റിലീഫ് ഫണ്ടിലേക്ക് ബഹ്റൈന്‍ SKSSF പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച സംഖ്യ SKSSF ബഹ്റൈന്‍ പ്രസിഡന്‍റ് മുഹമ്മദലി ഫൈസി വയനാട് SKSSF മുന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എസ്.വി. മുഹമ്മദലി മാസ്റ്റര്‍ക്ക് കൈമാറി. ചടങ്ങില്‍ സി.കെ.പി. അലി മുസ്‍ലിയാര്‍, എസ്.എം. അബ്ദുല്‍ വാഹിദ്, വി.കെ. കുഞ്ഞു മുഹമ്മദ് ഹാജി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, കാവനൂര്‍ മുഹമ്മദ് മുസ്‍ലിയാര്‍, സലീം ഫൈസി, അശ്റഫ് കാട്ടില്‍ പീടിക, മൌസല്‍ മൂപ്പന്‍ തിരൂര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാശിം കോക്കല്ലൂര്‍, അബ്ദുല്ല ആയഞ്ചേരി, ജലീല്‍ കാക്കുനി, ശിഹാബ് കോട്ടക്കല്‍, മസ്നാദ് ഹൂറ, നൂറുദ്ധീന്‍ മുണ്ടേരി, കളത്തില്‍ മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
- മൌസല്‍ മൂപ്പന്‍, തിരൂര്‍ -