കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദുല്‍ അദ്ഹാ ദിനത്തില്‍ അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ഈദ് സംഗമം ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. 16-11-2010 ചൊവ്വാഴ്ച ഈദ് ദിനത്തില്‍ വൈകുന്നേരം 5 മണി മുതല്‍
നടത്തപ്പെടുന്ന പരിപാടി സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹംസ ബാഖവി, സിറാജുദ്ദീന് ഫൈസി ഈദ് സന്ദേശം നല്‍കും. പരിപാടിയില്‍ ക്വിസ് മത്സരം, സര്‍ഗ്ഗസംഗമം, നസ്വീഹത്ത് തുടങ്ങിയ പരിപാടികള്‍ നടത്തപ്പെടുന്നതാണ്.

ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ ഉസ്താദ് അബ്ദുല്‍ സലാം മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് നാസര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നസീര്‍ ഖാന്, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ഇസ്മാഈല്‍ ഹുദവി, ഹംസ കരിങ്കപ്പാറ, അസീസ് ഹാജി സംബന്ധിച്ചു.
-അബ്ദു, കുന്നുംപുറം-
-അബ്ദു, കുന്നുംപുറം-