തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ടുനേര്‍ച്ച തുടങ്ങി

കരിങ്കല്ലത്താണി : തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ടുനേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച തുടക്കമായി. രാവിലെ നടന്ന കൊടി ഉയര്‍ത്തല്‍ ചടങ്ങിന് സയ്യിദ് ഉണ്ണികോയ തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്നുനടന്ന കല്ലൂര്‍ മുഹയുദീന്‍കുട്ടി അനുസ്മരണ യോഗം കെ.എം.ഐ.സി പ്രിന്‍സിപ്പല്‍ അബ്ദുള്‍ റഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഉസ്മാന്‍ ഫൈസി, അഷ്‌റഫ് മുസ്‌ലിയാര്‍, അഫ്ത്തലി എന്നിവര്‍ സംസാരിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി ഫരീദ് റഹ്മാനി കാളിക്കാവ് കാളിക്കാവ്, ഉസ്താദ്
മുഹയ്ദീന്‍ മുസ്‍ലിയാര്‍ എന്നിവരുടെ മതപ്രഭാഷണം ഉണ്ടാകും. വെള്ളിയാഴ്ചയാണ് ദിക്ര്‍ദുആ സമ്മേളനം.
-Ubaid Rahmani-