
കഴിഞ്ഞ ജൂണ്‍ 19ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കൊമ്പംകല്ല് നിവാസികള്‍ക്കിടയില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു അനുദിനം മുന്നോട്ട് കുതിക്കുന്ന സുന്നി സെന്ററിന്നുനേരെ യുള്ള ആക്രമണത്തെ മതത്തിന് നേരെയുള്ള കടന്നുകയറ്റമായിട്ടേ കരുതാനാകൂ എന്ന് കൊമ്പംകല്ല് ശാഖാ എസ്.കെ.എസ്.എസ്.എഫ്. – എസ്.വൈ.എസ്. സംയുക്ത യോഗം അക്രമികളെ ഓര്‍മപ്പെടുത്തി. ന്യൂനപക്ഷ പ്രേമം വാക്കിലും എഴുത്തിലുമൊതുക്കാതെ സമുദായത്തിന്‍റെ ചിഹ്നങ്ങളായ സുന്നീ സെന്റര്‍ പോലെയുള്ളവയെ അക്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് നേത്രത്വം ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മൌനസമ്മതത്തോടെ അഴിഞ്ഞാടുന്ന അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ ഒരു ആക്ഷന്‍ കമ്മിറ്റിക്ക്കൂടി രൂപം നല്‍കാന്‍ സംയുക്ത യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ പി.സുബൈര്‍ ഫൈസി, ടി.ഉസ്മാന്‍ അന്‍വരി, ഉബൈദുള്ള റഹ്മാനി, കെ.മന്‍സൂര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.