അബ്ബാസലി ശിഹാബ് തങ്ങള്‍ക്കും അബ്ദുസ്സമദ് പൂക്കോട്ടൂരിനും ജിദ്ദയില്‍ സ്വീകരണം ഇന്ന്

ജിദ്ദ : പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയ SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, SYS സംസ്ഥാന സെക്രട്ടറിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ദുബൈ സുന്നി സെന്‍റര്‍ സെക്രട്ടറി സി.എച്ച്. ത്വയ്യിബ് ഫൈസി തുടങ്ങിയ നേതാക്കള്‍ക്ക് എസ്.വൈ.എസ്. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.


നവംബര്‍ 23 ചൊവ്വ (ഇന്ന്) വൈകുന്നേരം 8 മണിക്ക് ശറഫിയ്യ ഇംപാല ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. SKSSF സംസ്ഥാന പ്രസിഡന്‍റായ ശേഷം ആദ്യമായി ജിദ്ദയിലെത്തുന്ന അബ്ബാസ് അലി ശിഹാബ് തങ്ങളുടെ സ്വീകരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും എസ്.വൈ.എസ്. ജിദ്ദ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പ്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
-മജീദ് പുകയൂര്‍-