ആലത്തൂര്‍: കാവശ്ശേരി ചുണ്ടക്കാട് റഹ്മാനിയ ജുമാമസ്ജിദ്-മദ്രസ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ സ്വലാത്ത് ഉദ്ഘാടനവും ദുആ സമ്മേളനവും നടത്തി. എസ്.വൈ.എസ്. സംസ്ഥാന
വൈസ് പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. മഹല്ല് പ്രസിഡന്റ്
പി.കെ. സക്കീര്‍ ഹുസൈന് അധ്യക്ഷനായി. ഖുര്‍ആന്‍ സ്റ്റഡിസെന്റര് ഡയറക്ടര്‍
റഹ്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. കെ.വി. ഇസ്മയില്‍, റഷീദ്
അന്‍വരി, മുസല്ഖാസിം അന്‍വരി, മുജീബ് റഹ്മാന് ഫൈസി, വി.എം. ഖാജാമൊയ്നുദ്ദീന്,
മീരാസാഹിബ്, മുസ്തഫ മുസ്ലിയാര്, സലാം, ഹസ്സനാര് എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് 7ന് ഹസ്സന് സഖാഫി പൂക്കോട്ടൂര്‍, നാളെ വൈകീട്ട് 7ന് കോഴിക്കോട് വലിയഖാസി പാണക്കാട്
സയ്യിദ്നാസിര് അബ്ദുള്‍ഹഖ് ശിഹാബ്തങ്ങള്‍, അബ്ദുള്‍സമദ് പൂക്കോട്ടൂര്‍ എന്നിവര്‍
സംസാരിക്കും.