പട്ടിക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് 48-ാം വാര്‍ഷികവും 46-ാം സനദ്ദാന സമ്മേളനവും ജനവരി 14 മുതല്‍ മൂന്നുദിവസം നടക്കും. സമ്മേളന നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. നാലകത്ത് സൂപ്പി, മുഹമ്മദ് ജിഫ്രി തങ്ങള്‍, കോട്ടുമല ബാപ്പുമുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഖാദര്‍ ഫൈസി കുന്നുംപുറം, അലി ഫൈസി പാറല്‍, അരിക്കുഴി ബാപ്പു, കെ.കെ.സി.എം.തങ്ങള്‍ വഴിപ്പാറ, സിദ്ദിഖ് ഫൈസി അയിനിക്കാട്, സി.പി.ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി സംഘാടകസമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, എസ്.എം.ജിഫ്രി തങ്ങള്‍, കെ.സി.മൂസഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (രക്ഷാ), സാദിഖലി ശിഹാബ് തങ്ങള്‍ (ചെയ), ഹാജി കെ.മമ്മദ്‌ഫൈസി (ജന. കണ്‍), പി.കുഞ്ഞാണി ഹാജി (ട്രഷ).
-Ubaid Rahmani-