എസ്.വൈ.എസ് അംഗത്വകാമ്പയിന്‍; ജില്ലാതല ശില്‌പശാല

മലപ്പുറം: എസ്.വൈ.എസ് അംഗത്വ കാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍, കണ്‍വീനര്‍മാര്‍ എന്നിവരുടെ ജില്ലാതല ശില്പശാല ഡിസംബര്‍ ഒന്നിന് നടക്കും.
ഇതുസംബന്ധിച്ച യോഗം പി.പി. മുഹമ്മദ്‌ഫൈസി ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന്‍ഫൈസി അധ്യക്ഷത വഹിച്ചു. കെ. ഉമര്‍ദര്‍സി, ഖാദിര്‍ഫൈസി, എ. അശ്‌റഫ്മുസ്‌ലിയാര്‍, കെ. മൂസമുസ്‌ലിയാര്‍, കെ.കെ. മുഹമ്മദ്ശാഫി, ജാഫര്‍ഫൈസി, പി.എം. റഫീക്ക് അഹ്മദ്, അബ്ദുള്‍ഖാദിര്‍ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹസന്‍സഖാഫി പൂക്കോട്ടൂര്‍ നന്ദിപറഞ്ഞു.