ദുബൈ തൃശൂര്‍ ജില്ല SKSSF പ്രവര്‍ത്തക കാന്പ് ഡിസംബറില്‍


ദുബൈ : തൃശൂര്‍ ജില്ല ദുബൈ SKSSF പ്രവര്‍ത്തക ക്യാന്പ് ഡിസംബര്‍ 10 വെള്ളിയാഴ്ച ഉച്ചക്ക് 2 മുതല്‍ രാത്രി 8 മണി വരെ ദുബൈ സുന്നി സെന്‍ററില്‍ നടത്തുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്‍റ് വാജിദ് റഹ്‍മാനി അദ്ധ്യക്ഷത വഹിച്ചു. ഹുസൈന്‍ ദാരിമി, ജലീല്‍ ദാരിമി, അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ അവതരിപ്പിക്കുവാന്‍ ഉമര്‍ മൗലവി, വാജിദ് റഹ്‍മാനി, അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവരെ കമ്മിറ്റി ചുമതലപ്പെടുത്തി. ജില്ലയുടെ വിവിധ മേഖലകളില്‍ ഉള്ള ഗള്‍ഫ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്ന ചുമതല കമ്മിറ്റി മെന്പര്‍മാര്‍ക്ക് വീതിച്ചുനല്‍കി.
- സവാദ് പുത്തന്‍ചിറ, സെക്രട്ടറി, തൃശൂര്‍ ജില്ല -