ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ആറുവാള്‍: എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണിയത്ത് സ്മാരക ഇസ്ലാമിക് സെന്റര്‍ തുടങ്ങി. പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക തൊഴില്‍ പരിശീലന കേന്ദ്രം കെ.ടി.ഹംസ ഉസ്താദും ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം ഫൈസി പേരാല്‍, അബൂബക്കര്‍ ഫൈസി മലയമ്മ, സി.മമ്മുട്ടി, എം.ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, മുഹമ്മദ്കുട്ടിഹസനി, മമ്മുട്ടി, ഉസ്മാന്‍ ഫൈസി, പി.എ.ആലി, സി.മമ്മുഹാജി, ഉമര്‍ അസ്‌ലം ലത്തീഫി, മുഹമ്മദ് കുന്നുമ്മലങ്ങാടി, ടി.സൂപ്പി, ആലിക്കുട്ടി ദാരിമി, മിഖദാദ് അഹ്‌സനി, സുഫിയാന്‍, സെബാസ്റ്റ്യന്‍, മംഗലശ്ശേരി മാധവന്‍, ടി.മൊയ്തു, സി.ജി.പ്രത്യുഷ്, അബൂബക്കര്‍ ഫൈസി, ഇ.വി.ബഷീര്‍, ടി.സി.അലി, ഇ.വി.മുബഷീര്‍, സി.എച്ച്.അലിദാരിമി, യു.കെ.നാസര്‍, സി.ഹാരിസ് എന്നിവര്‍ സംസാരിച്ചു.