തിരഞ്ഞെടുപ്പ് ഫലവും മതരാഷ്ട്ര വാദവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള എസ്.കെ.എസ്.എസ്.എഫ്. മുക്കം മേഘലാ കമ്മിറ്റി ഒരുക്കുന്ന സെമിനാര്‍ ഇന്ന് ഓമശേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍, സി.ടി. അബ്ദുല്‍ കരീം, മലയമ്മ അബൂബക്കര്‍ ഫൈസി, കെ.എന്‍.എസ്. മൌലവി ഉള്‍പ്പെടെ ഉള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നു.