ഹജ്ജിലൂടെ നേടുന്ന ആത്മീയ വിശുദ്ധി നിലനിര്‍ത്തുക - അബ്ദുസ്സലാം ഫൈസി

ജിദ്ദ : ഹജ്ജ് കേവലം ആരാധന മാത്രമല്ലെന്നും സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമാണ് പ്രതിഫലമെന്നും അതുകൊണ്ട് ഹജ്ജ് കര്‍മ്മത്തിലൂടെ ലഭിക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ ഹാജിമാര്‍ ശ്രദ്ധിക്കണമെന്നും പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു. ജിദ്ദ എസ്.വൈ.എസ്. സെന്‍ട്രല്‍ കമ്മിറ്റി ബഗ്ദാദിയ്യ തലാല്‍ ഇന്‍റര്‍ നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കോളപ്പറന്പ് അധ്യക്ഷത വഹിച്ചു.
സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജിന്‍റെ കര്‍മ്മശാസ്ത്രം എന്ന വിഷയം അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതവും അബൂബക്കര്‍ ദാരിമി ആലംപാടി നന്ദിയും പറഞ്ഞു.
-മജീദ് പുകയൂര്‍-