തിരുവനന്തപുരം: വളര്‍ന്നുവരുന്ന തലമുറയില്‍ ധര്‍മബോധവും
മാനുഷികമൂല്യവും നല്‍കുന്നതിന് മതപഠനം അനിവാര്യമാണെന്നും ഇതിനായി മതപഠന
കേന്ദ്രങ്ങളും മദ്റസ പ്രസ്ഥാനങ്ങളും വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും
കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ ശിഹാബ് തങ്ങള്‍
പറഞ്ഞു.
ഭൌതിക വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതിന്റെ ഫലമായാണ്
ഇന്നുകാണുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് കാരണം. വിദ്യാഭ്യാസം കൊണ്ട്
ചിന്തകന്മാര് ഉദ്ദേശിക്കുന്ന നേട്ടം ലഭ്യമാവാന്‍ ധാര്‍മികപഠനം
അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'മതം പഠിക്കാം മനുഷ്യനാകാം' എന്ന്
പ്രമേയത്തില്‍ സമസ്ത ആലംകോട് റൈഞ്ച് നാല്‍പ്പതാം
വാര്‍ഷികത്തോടനുബന്ധിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍
കാട്ട് മുറാക്കല്‍ (ചിറയിന്‍കീഴ്) ശംസുല്‍ ഉലമ നഗറില്‍ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
കായംകുളം അബ്ദുല്‍ ലത്തീഫ് മുസ്ലിയാര് പ്രാര്‍ഥന നടത്തി. വഹാബ്
മുസ്ലിയാര് കരുനാഗപ്പള്ളി ഖിറാഅത്ത് നടത്തി. ഡി ഇമാമുദ്ദീന്‍ അധ്യക്ഷത
വഹിച്ചു.
ശിഹാബുദ്ദീന് ഫൈസി കൊല്ലം, അയൂബ്ഖാന് ഫൈസി, സിദ്ദീഖ് ഫൈസി
അമ്മിനിക്കാട്, എസ് അഹമ്മദ് റശാദി, നസീര്‍ ഖാന് ഫൈസി അസീംകാട്ട്
മുറാക്കല്‍, ശഫീഖ് ബാഖവി നരിക്കല്ല് മുക്ക്, നജീബ് മൌലവി ഫാറൂഖ്,
അബ്ദുറഹീം മൌലവി പേരുമല സംസാരിച്ചു.