വിജയതീരം ശ്രദ്ധേയമായി

ബഹ്‍റൈന്‍ : ഏറെ ശ്രദ്ധയാര്‍ഷിച്ച വിജയതീരം പരിപാടിക്ക് വന്‍ വിജയത്തോടെ സമാപനം. ഒട്ടേറെ സന്ദേശങ്ങളും ക്രിയാത്മക ചിന്താഗതികളും എല്ലാവരിലുമുണര്‍ത്തിക്കൊണ്ട് ഏറെ സംതൃപ്തിയോടെ എസ്.വി. മുഹമ്മദി മാസ്റ്റര്‍ ബഹ്റൈനില്‍ നിന്നും യാത്ര തിരിച്ചു.

ടീനേജ് മീറ്റ്, കുട്ടികളുടെ പ്രത്യേക പ്രോഗ്രാം, ഫാമിലി കൌണ്‍സിലിങ്ങ്, പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തുടങ്ങിയ പരിപാടികളെല്ലാം ഏറെ ആകര്‍ഷണീയമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കുട്ടികള്‍ക്ക് അമിത ഭാരം നല്‍കി അവര്‍ക്ക് പഠനം ഒരു ഭാരമാക്കിത്തീര്‍ക്കരുതെന്നും, പകരം ക്രിയാത്മകമായ ഇടപെടലിലൂടെ അവരുടെ കഴിവുകള്‍ വളര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുട്ടികളെ അവരുടെ നേട്ടങ്ങളില്‍ അഭിനന്ദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അതിലൂടെ മാത്രമേ അവരിലുള്ള കഴിവുകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും എസ്.വി. പ്രസ്താവിച്ചു.

ഏവര്‍ക്കും വേറിട്ടൊരു അനുഭവവും പ്രവര്‍ത്തകരില്‍ ഏറെ ആവേശവും മതിപ്പും ഉളവാക്കി. രാത്രി വൈകിയും അതിരാവിലെയും പരിപാടികളില്‍ സാധാരണക്കാര്‍ തടിച്ചു കൂടിയതും കാണാമായിരുന്നു.
-സഈദ് ഇരിങ്ങല്‍-