സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍

കല്‍പ്പറ്റ: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ നാലിന്‌ രാവിലെ 10 മുതല്‍ കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തും. പ്രതിസന്ധി നേരിടുന്ന മതപഠന മേഖല, കേന്ദ്ര സര്‍ക്കാരിണ്റ്റെ മദ്‌റസ നവീകരണ പദ്ധതി, വഖ്ഫ്‌ ബോര്‍ഡ്‌ ആനുകൂല്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്റ്റ്‌ കെ ടി ഹംസ മുസ്ള്യാര്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്റ്റ്‌ എം എം ഇമ്പിച്ചിക്കോയ മുസ്്ല്യാര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരളാ ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ വിഷയാവതരിപ്പിക്കും. അവലോകന യോഗത്തില്‍ മുസ്തഫ ബാഖവി അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. സി പി മുഹമ്മദ്കുട്ടി ഫൈസി, ഉമര്‍ ലതീഫി മീനങ്ങാടി, ഇ സി മമ്മൂട്ടി മുസ്്ല്യാര്‍, അനീസ്‌ ഫൈസി, സാജിദ്‌ മൌലവി, കെ സി അബ്ദുല്ല, എന്‍ കെ സുലൈമാന്‍ മൌലവി, ഇബ്രാഹിം ഫൈസി, പി കെ മുസ്തഫ ദാരിമി സംസാരിച്ചു.