ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനവും പൊതുസമ്മേളനവും

ആറുവാള്‍ : എസ്.കെ.എസ്.എസ്.എഫ്. ആറുവാള്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച 'ശൈഖുന കണ്ണിയത്ത് ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്റര്‍' കെട്ടിട ഉദ്ഘാടനവും പൊതുസമ്മേളനവും നവംബര്‍ 22-ന് നാലുമണിക്ക് നടത്തും. കെട്ടിടം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തൊഴില്‍ പരിശീലന കേന്ദ്രം എം.ഐ. ഷാനവാസ് എം.പി.യും ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍, കെ.സി. കുഞ്ഞിരാമന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.