എസ്.കെ.എസ്.എസ്.എഫ്. സൗജന്യ മരുന്നു വിതരണം: ഫലപ്രദമാക്കുക

കാസര്‍കോട് : നിര്‍ദ്ധനരായ രോഗികള്‍ക്ക് വേണ്ടി എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി നടത്തുന്ന സൗജന്യമരുന്നു വിതരണ പദ്ധതി ഫലപ്രദമാക്കാന്‍ രോഗികള്‍ മുന്നോട്ട് വരണമെന്ന് ജില്ലാ ജന:സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ അഭ്യര്‍ത്ഥിച്ചു. അപേക്ഷ ഫോറം പൂരിപ്പിച്ച് ജില്ലാ കമ്മറ്റി നല്‍കുന്ന ടോക്കനും ഡോക്ടര്‍ നല്‍കുന്ന മരുന്നുലിസ്റ്റുമായി കാസര്‍കോടുള്ള റൂബി മെഡിക്കലില്‍ സമീപിച്ചാല്‍ ഞാറാഴ്ച ഒഴികെയുള്ള ഏത് ദിവസവും മെഡിക്കലില്‍ ആവശ്യമായ മരുന്നു സൗജന്യമായി ലഭിക്കും. അപേക്ഷ ഫോറത്തിനും ടോക്കനും കോഓഡിനേറ്റര്‍ ഹാരിസ് ദാരിമി ബെദിരയെ ബന്ധപ്പെടണമെന്ന് ജെഡിയാര്‍ അറിയിച്ചു. ഫോണ്‍: 9847355468, 9846173961,9037225921.