സബീലുല്‍ ഹിദായ ഇസ്‌ലാമിക് കേളേജ് വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനംചെയ്തു.

വേങ്ങര : പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കേളേജ് വിദ്യാര്‍ഥി യൂണിയന്‍ പാണക്കാട്  ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. മീറാന്‍ സഅദ് ദാരിമി അധ്യക്ഷതവഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സി.പി. സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗം ടി. അബ്ദുല്‍ഹഖ്, അബ്ദുല്‍ഖാദര്‍ അന്‍വരി, മുഹ്‌യുദ്ദീന്‍ ഹുദവി, ശറഫുദ്ദീന്‍ ഹുദവി, ബഷീര്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു.