തീവ്രവാദത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്.

ബദിയഡുക്ക:എസ്.കെ.എസ്.എസ്.എഫ്. ബദിയഡുക്ക മേഖലാ റിവൈവല്‍ കോണ്‍ഫറന്‍സ് നടത്തി. തീവ്രവാദ വര്‍ഗീയതക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബി.അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി ദാരിമി അധ്യക്ഷനായി. സത്താര്‍ പന്തല്ലൂര്‍, ഹാജി എം.ഫസലുറഹ്മാന്‍ ദാരിമി, അബൂബക്കര്‍ സലൂദ് നിസാമി, ഇബ്രാഹിം ഫൈസി, റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി, റസാഖ് ദാരിമി, നൗഫല്‍ ദാരിമി, ഹമീദ് കേളോട്ട്, സി.എച്ച്.മുഹമ്മദ്കുഞ്ഞി ഹാജി, അബ്ദുല്ല പൂവാള, മുനീര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. വൈ.ഹനീഫ സ്വാഗതും റസാഖ് അര്‍ഷാദി നന്ദിയും പറഞ്ഞു.