കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ പ്രസിഡന്റ് ശൈഖ് അബ്ദുല്‍ സലാം മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈദ് സംഗമം സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസ ബാഖവി, സിറാജുദ്ദീന് ഫൈസി ഈദ് സന്ദേശം നല്കി. സലാം ബാഖവി വളാഞ്ചേരി, കുഞ്ഞഹമ്മദ് പേരാന്പ്ര, സിദ്ധീഖ് സാഹിബ് വലിയകത്ത്, ശറഫുദ്ദീന്‍ കണ്ണേത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സുന്നി കൗണ്‍സില്‍ മെന്പര്ഷിപ്പ് ഐ.ഡി. പ്രകാശനം അബൂബക്കര്‍ കുണ്ടൂരിന് നല്കി സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. സുന്നി കൗണ്‍സില്‍ മെന്പര്മാര്ക്ക് നല്‍കിവരുന്ന വെല്‍ഫയര്‍ സ്കീമിന് അല്‍ മിന്‍ഹ എന്ന പേര് നല്കി സയ്യിദ് നാസര്‍ തങ്ങള്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, മുഹമ്മദലി ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ സിറ്റി, ഖൈത്താന്‍, ഫര്‍വാനിയ്യ, അബ്ബാസിയ്യ, സാല്‍മിയ ബ്രാഞ്ചുകള്‍ 30 മാര്‍ക്കുകള്‍ വീതം നേടി ഒന്നാം സ്ഥാനം പങ്കുവെച്ചു. 20 മാര്‍ക്ക് നേടി സ്വബാഹിയ്യ ബ്രാഞ്ച് രണ്ടാം സ്ഥാനവും 10 മാര്‍ക്ക് നേടി സബ്ഹാന് ബ്രാഞ്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്ന് നടന്ന സര്‍ഗ്ഗ സംഗമത്തില്‍ ഹബീബുള്ള മുറ്റിച്ചൂടും ഫാറൂഖ് മൗലവി മാവിലാടവും ഗാനമാലപിച്ചു. നസീര്‍ ഖാന്, ഹംസ കരിങ്കപ്പാറ, അസീസ് ഹാജി, ഹംസ കൊയിലാണ്ടി, ഇസ്മാഈല്‍ ബേവിഞ്ച, അസീസ് പാടൂര്‍, ഇല്യാസ് തരകന്, ഹാരിസ് ബഡനേരി, അലിയാര് കുഞ്ഞി, സുലൈമാന്‍ എറണാകുളം തുടങ്ങിയവര്‍ നേതൃത്വം നല്കി. പി.കെ.എം. കുട്ടി ഫൈസി സ്വാഗതവും ഇസ്മാഈല്‍ ഹുദവി നന്ദിയും പറഞ്ഞു.
-അബ്ദു, കുന്നുംപുറം-