മദ്റസകളിലും പള്ളികളിലും വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് നല്‍കുക - SKSSF അത്തൂട്ടി യൂണിറ്റ്

ചെറുവത്തൂര്‍ : മദ്റസകളിലും പള്ളികളിലും വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് നല്‍കണമെന്ന് SKSSF അത്തൂട്ടി യൂണിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ 2011-12 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. .പി. അബ്ദുല്‍ ഖാദര്‍ (പ്രസിഡന്‍റ്), എന്‍.എം. ശംസീര്‍, ടി. ശംസുദ്ദീന്‍ (വൈ.പ്രസിഡന്‍റുമാര്‍), .ജി. റഈസ് (ജന. സെക്രട്ടറി), ടി. ഗൌസ് മുഹ്‍യദ്ധീന്‍ (വര്‍ക്കിംഗ് സെക്രട്ടറി), എന്‍.എം. അന്‍വര്‍, മഹ്‍മൂദ് പായം, കെ. സമീം (ജോ. സെക്രട്ടറിമാര്‍), ഫാസില്‍ കൂളിയാട് (ട്രഷറര്‍), .പി. അബ്ദുല്‍ ഖാദര്‍, എന്‍.എം. ശംസീര്‍, .ജി. റഈസ്, ഫാസില്‍ കൂളിയാട്, ടി. ഗൌസ് മുഹ്‍യദ്ധീന്‍ (മേഖല കൗണ്‍സിലേഴ്സ്)
- .പി. അബ്ദുല്‍ ഖാദര്‍ -