കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് സമസ്ത പാലക്കാട് ജില്ല ഉപാദ്ധ്യക്ഷനും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ചെന്പുലങ്ങാട് ഉസ്താദ് സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ്യ ഇന്‍റിഗ്രേറ്റഡ് സ്കൂളിന് സമീപം പ്രവര്‍ത്തനമാരംഭിച്ച ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്‍റ് സിദ്ധീഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ ഫൈസി, മന്‍സൂര്‍ ഫൈസി, ഫൈസല്‍ ഫൈസി, ഇല്യാസ് മൗലവി, ഇഖ്ബാല്‍ മാവിലാടം, ലത്തീഫ് എടയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്‍മള നന്ദിയും പറഞ്ഞു.
- ഗഫൂര്‍ ഫൈസി പൊന്മള, വര്‍ക്കിംഗ് സെക്രട്ടറി KIC CC -