കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ്ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും. ഒക്ടോബര്‍ 21നാണ് കരിപ്പൂര്‍ ഹൗജ്ജ്ഹൗസില്‍ ക്യാമ്പ് ആരംഭിച്ചത്. 8955 തീര്‍ഥാടകരാണ് ഈ വര്‍ഷം ഇതുവഴി ഹജ്ജിന് യാത്രയാകുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ കേന്ദ്രക്വാട്ടയില്‍ അനുമതി ലഭിച്ച ലക്ഷ്മദ്വീപില്‍ നിന്നുള്ള 150 തീര്‍ഥാടകരും ഉള്‍പ്പെടും.497 പേരാണ് ചൊവ്വാഴ്ച പുറപ്പെടുക. തിങ്കളാഴ്ച 600 തീര്‍ഥാടകര്‍ മദീനയിലേക്ക് പുറപ്പെട്ടു. ഇരു വിമാനങ്ങളിലും 300പേര്‍ വീതമാണ് യാത്രയായത്. തിങ്കളാഴ്ചയോടെ ഹജ്ജിന് പുറപ്പെട്ടവരുടെ എണ്ണം 8458 ആയി.