എസ്.വൈ.എസ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ തുടങ്ങി

മലപ്പുറം : സുന്നി യുവജന സംഘം മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. വണ്ടൂരില്‍ നടന്ന കണ്‍വെന്‍ഷന്‍ പുത്തനഴി മൊയ്തീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കാളാവ് പി. സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുള്‍ഹമീദ് ഫൈസി, സിദ്ദീഖ് ഫൈസി, സി.അബ്ദുള്ള മൗലവി, പി.എ.കുട്ടി മമ്പാട് എന്നിവര്‍ പ്രസംഗിച്ചു.


10 ന് മലപ്പുറം സുന്നി മഹല്ലിലും തിരൂരങ്ങാടിയിലും 11 ന് താനൂരിലും 12 ന് ചേളാരിയിലും നിലമ്പൂരിലും 13 ന് പടപ്പറമ്പിലും വേങ്ങരയിലും 15 ന് പാണ്ടിക്കാട്ടും കണ്‍വെന്‍ഷനുകള്‍ നടക്കും
-Ubaid Rahmani-