ദയൂബന്ത് : ഇന്ത്യയിലെ സുപ്രസിദ്ധ ഇസ്‍ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം അറബിക് കോളേജില്‍ മലയാളി മുസ്‍ലിംകള്‍ സംഗമം നടത്തി. പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടതായിരുന്നു സംഗമം. പരിപാടിയില്‍ കോളേജില്‍ വിവിധ കോഴ്സുകള്‍ ചെയ്യുന്ന മലയാളി വിദ്യാര്‍ത്ഥികളും ഉത്തരേന്ത്യന്‍ സഹപാഠികളും പങ്കെടുത്തു. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഇരുപതോളം വിദ്യാര്‍ത്ഥികള്‍ അവിടെ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി, വളാഞ്ചേരി മര്‍ക്കസ് എന്നിവിടങ്ങളില്‍ നിന്നുള്ള
വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പ്രത്യേകം ക്ഷണിതാക്കളായിരുന്നു. സംഘം സ്ഥാപനം സന്ദര്‍ശിക്കുകയും ഭാരവാഹികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കാലങ്ങളായി ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുന്ന കാന്പസിലെ മലയാളി സംഘടനയായ കേരള മുസ്‍ലിം ഫെഡറേഷനാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്‍ലിം വിദ്യാഭ്യാസ പരിസരങ്ങളും ഉപരിപഠന സാധ്യതകളും സൗകര്യങങളും അവസരങ്ങളും സംഗമത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മുനീര്‍ ഹുദവി മാവൂര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുഹമ്മദ് ഖാസിമി നാദാപുരം ആദ്ധ്യക്ഷം വഹിച്ചു. ശാഫി വാഫി മലപ്പുറം, ജഅ്ഫര്‍ മന്നാനി തിരുവനന്തപുരം, മജീദ് വാഫി നാദാപുരം, ബുജൈര്‍ വാഫി, ബശീര്‍ വാഫി കണ്ണൂര്‍, ശാഫി ഖാസിമി, ജബ്ബാര്‍ ഖാസിമി, ഇസ്‍മാഈല്‍ ഖാസിമി, സുലൈമാന്‍ വാഫി തുടങ്ങിയവര്‍ സംസാരിച്ചു. മോയിന്‍ മലയമ്മ നന്ദിയും പറഞ്ഞു.

-മോയിന്‍ മലയമ്മ-