സത്യധാര വരിക്കാരുടെ ലിസ്റ്റ് കൈമാറി


ബഹ്‍റൈന്‍ : ബഹ്‍റൈന്‍ SKSSF നടത്തിയ സത്യധാര പ്രചരണ കാന്പയിനില്‍ വരിക്കാരായി ചേര്‍ന്നവരുടെ ആദ്യലിസ്റ്റ് ബഹ്‍റൈന്‍ SKSSF സെക്രട്ടറി മൌസല്‍ മൂപ്പന്‍ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂരിന് കൈമാറി. ചടങ്ങില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ജന. സെക്രട്ടറി അബ്ദുല്‍ വാഹിദ്, അഷ്റഫ് കാട്ടില്‍ പീടിക, കോ-ഓഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, നൌഷാദ് വാണിമേല്‍, നൂറുദ്ധീന്‍ മുണ്ടേരി, ശിഹാബ് കോട്ടക്കല്‍, മുഈനുദ്ദീന്‍, ഹാശിം കോക്കല്ലൂര്‍, അബ്ദുല്ല ആയഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
നൌഷാദ് മൂപ്പന്‍ -