പെരിന്തല്‍മണ്ണ : SKSSF അമ്മിനിക്കാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം പി.കെ. മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുശുക്കൂര്‍ മദനി, സിദ്ധീഖ് ഫൈസി, സി.ഹംസ ഫൈസി, കെ.കെ. ജാഫര്‍, അഡ്വ. മുഹമ്മദ് റഫീഖ്, പി. ജലീല്‍, എ.കെ. സിദ്ധീഖ്, ആനിക്കാടന്‍ ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. സത്താര്‍ താഴെക്കോട് ഒന്നാം സ്ഥാനവും, മുഹമ്മദ് ഇര്‍ശാദ് തൂത രണ്ടാം സ്ഥാനവും, സവാദ് അമ്മിനിക്കാട് മൂന്നാം സ്ഥാനവും നേടി.
-ഉബൈദ് റഹ്‍മാനി-