കാവനൂര്‍ മജ്മഅ സനദ്ദാന സമ്മേളനം ഏപ്രില്‍ 7മുതല്‍ 10വരെ

മഞ്ചേരി: കാവനൂര്‍ മജ്മഅ മലബാര്‍ അല്‍ ഇസ്‌ലാമി വൈജ്ഞാനിക സമുച്ഛയത്തിന്റെ ജൂബിലിയും വാഫികോളേജ് ഒന്നാം സനദ്ദാന സമ്മേളനവും 2011 ഏപ്രില്‍ 7മുതല്‍ 10വരെ വിപുലമായ പരിപാടികളോടെ നടത്താന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. പ്രശസ്ത പണ്ഡിതര്‍, വിദേശ പ്രതിനിധികള്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, വിവിധ സര്‍വകലാശാലാ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒ.പി. കുഞ്ഞാപ്പുഹാജി, കെ. കുഞ്ഞാന്‍ ഹാജി, എം.കെ. അബ്ദുറഹിമാന്‍ഹാജി, ജനറല്‍ സെക്രട്ടറി കെ. റഹ്മാന്‍ ഫൈസി, ടി.ടി. ചെറിയാപ്പു, കെ.ടി. തങ്ങള്‍, സി.എം. കുട്ടി സഖാഫി, കെ.ടി. മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.