കാസര്‍കോട് : കൂട്ടുകൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്.കെ.എസ്.എഫ്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ജില്ലയില്‍ സമാപിച്ചു. ഡിസംബര്‍ രണ്ടാം വാരത്തില്‍ രണ്ട് ദിവസങ്ങളിലായി എസ്.കെ.എസ്.എസ്.എഫ്. ജില്ല റിവൈവല്‍ കോണ്‍ഫറന്‍സ് നടത്താന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചു. കാമ്പയിന്റെ രണ്ടാംഘട്ട തിരഞ്ഞെടുപ്പോടു കൂടി നിലവില്‍ വരുന്ന ശാഖ, ക്ലസ്റ്റര്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപികരിക്കാനും യോഗം തീരുമാനിച്ചു. അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിച്ചു. ബഷീര്‍ ദാരിമി തളങ്കര, എം.എ. ഖലീല്‍, റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, ഹമീദ് കേളോട്ട്, റസ്സാഖ് ദാരിമി സംസാരിച്ചു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്വാഗതവും പറഞ്ഞു