ഖുര്‍ ആന്‍ പഠന ക്ലാസ്സ് ആരംഭിച്ചു

ദേളി (കാസറഗോഡ്): എസ്.കെ.എസ്.എസ്.എഫ്. ദേളി നൂറുല്‍ ഇസ്‌ലാം എസ്.ഡി.വി. എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേളിയില്‍ ഖുര്‍ ആന്‍- ഫിഖിഹ് പഠന ക്ലാസ്സ് ആരംഭിച്ചു. സദര്‍ മൊയ്തു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ളക്കുഞ്ഞി ദേളിവളപ്പ് അധ്യക്ഷനായി. സുലൈമാന്‍ ദാരിമി മലപ്പുറം ക്ലാസ്സിന് നേതൃത്വം നല്‍കി. അബ്ദുള്ള, യു.എം.അബ്ദുള്ളക്കുഞ്ഞി ഹാജി, സി.ബി.അബ്ദുള്ളഹാജി, ഫൈസല്‍ കൂവത്തൊട്ടി, അനീസ്, കെ.എം.അബ്ദുള്ള, അബ്ദുസ്വമദ്, മെഹ്മൂദ് എന്നിവര്‍ സംസാരിച്ചു.